---
title: "അധ്യാപകന്റെ ഇരു ചക്ര വാഹനങ്ങൾ കത്തിച്ച കേസിൽ പ്രതിക്ക് തടവും പിഴയും"
english_title: "Imprisonment and fine for the accused in the case of burning teacher's two-wheeler"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193105/Imprisonment and fine for the accused in the case of burning teacher's two-wheeler"
published_at: "2024-03-20T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa986a81ba1_images_(2).jpeg"
keywords: []
---

# അധ്യാപകന്റെ ഇരു ചക്ര വാഹനങ്ങൾ കത്തിച്ച കേസിൽ പ്രതിക്ക് തടവും പിഴയും

> **Lead Summary:**  വ്യക്തി വിരോധം കാരണം അദ്ധ്യാപകന്റെ രണ്ട് ഇരു ചക്ര വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു എന്ന കേസിൽ പ്രതിയെ രണ്ട് വർഷവും, നാല് മാസവും തടവിനും, അമ്പതിനായിരം രൂപ പിഴ അടക്കാനും ജില്ലാ സെഷൻസ് ജഡ്‌ജ് കെ.ടി. നിസ്സാർ അഹമ്മദ് ശിക്ഷിച്ചു.

## Article Content

 വ്യക്തി വിരോധം കാരണം അദ്ധ്യാപകന്റെ രണ്ട് ഇരു ചക്ര വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു എന്ന കേസിൽ പ്രതിയെ രണ്ട് വർഷവും, നാല് മാസവും തടവിനും, അമ്പതിനായിരം രൂപ പിഴ അടക്കാനും ജില്ലാ സെഷൻസ് ജഡ്‌ജ് കെ.ടി. നിസ്സാർ അഹമ്മദ് ശിക്ഷിച്ചു.

പിഴ അടച്ചില്ലെങ്കിൽ നാല് മാസം തടവ് കൂടുതൽ അനുഭവിക്കണമെന്നും കോടതി നിർദ്ധേശിച്ചിട്ടുണ്ട്. പേരാവൂർ പോലീസ് ചാർജ് ചെയ്‌ത കേസിൽ കണിച്ചാറിലെ ചോലിക്കരയിൽ ജിനൂപ് അഗ സ്റ്റ്യനെ (34) ആണ് കോടതി ശിക്ഷിച്ചത്.

തെറ്റു വഴിയിലെ ചേക്കളം, കായലോടൻ ഷാജിയുടെ പരാതി പ്രകാരമാണ് പോലീസ് കേസ്. വീടിന് തൊട്ടായി ഷെഡ്ഡിൽ നിർത്തിയിട്ടി രുന്ന കെ.എൽ. 08. ടി. 6820, കെ.എൽ. 08 സെഡ്. 3912 വാ ഹനങ്ങളാണ് തീ വെച്ച് നശിപ്പിച്ചത്. 80, 000 രൂപയുടെ നാശന ഷ്ടമുണ്ടാക്കി എന്നുമാണ് കേസ്.

2014 ജൂൺ 15 ന് രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. പോലീസ് ഓഫീസർമാരായ എ. വി.ദിനേശൻ, പി.സുകുമാരൻ, സി. ഷാജു, പി.വി.തോമസ് തുടങ്ങിയവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ ആണ് ഹാജരായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193105/Imprisonment and fine for the accused in the case of burning teacher's two-wheeler)